കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടി പഠിയ്ക്കാന്‍ മൂന്നംഗ സമിതി

  • By Ajith Babu
Google Oneindia Malayalam News

Chennithala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ മോശം പ്രകടനത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ കെപിസിസി നിയോഗിച്ചു. വക്കം പുരുഷോത്തമന്‍, വി.എസ് വിജയരാഘവന്‍, എ.സി ജോസ് എന്നീ മുതിര്‍ന്ന നേതാക്കളാണ് സമിതിയിലെ അംഗങ്ങള്‍. ആഗസ്റ്റ് 31നകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രസിഡന്റ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

ജയിച്ച ചില മണ്ഡലങ്ങളിലെ വിമത പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും സമിതിയുടെ പരിഗണനയ്ക്ക് വരും. അതില്‍ കമ്മിറ്റിയുടെ തീരുമാനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗീകരിക്കണമെന്നും ചെന്നിത്തല യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

തന്നെ നായരായി ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് ചില മാധ്യമങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരും അത്തരത്തില്‍ ബ്രാന്‍ഡ് ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പില്‍ വി.എസ്. ഫാക്ടറുണ്ടായിരുന്നുവെന്നത് പ്രചാരണം മാത്രമാണ്. തിരഞ്ഞെടുപ്പില്‍ താനും ഉമ്മന്‍ ചാണ്ടിയും വിചാരിച്ചപോലെ സ്ഥാനാര്‍ഥി നിര്‍ണയം നടത്താനായില്ല. എങ്കിലും തിരഞ്ഞെടുപ്പിലെ വിജയം തിളക്കമുള്ളത് തന്നെയാണ്.

പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം നടപ്പാക്കുന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ആലോചിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണ്‍, ജൂലായ് മാസങ്ങളിലായി പാര്‍ട്ടി പുനസംഘടന നടത്താനും തീരുമാനമായി.

പരസ്യപ്രസ്താവനകള്‍ പാര്‍ട്ടി കര്‍ശനമായി വിലക്കി. ഒഴിവ് വരുന്ന കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ പരിഗണിക്കില്ലെന്നും ധാരണയായി. യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് കെപിപിസി നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. വിഡി സതീശനും സുധീരനും ഒരു പോലെ ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

English summary
Congress has formed a 3-member committee on assembly election setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X