ഭാര്യയുടെ സ്വര്‍ണവുമായി യുവാവും കാമുകിയും മുങ്ങി
കണ്ണൂര്‍: ഭാര്യയുടെ 50 പവനോളം വരുന്ന സ്വര്‍ണവുമായി മുങ്ങിയ യുവാവും കാമുകിയും പിടിയില്‍. ചാലാട് സ്വദേശിയായ ഷാജിര്‍ (35), പാപ്പിനിശേരി സ്വദേശിയായ കാമുകി എന്നിവരാണ് എറണാകുളത്ത് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പായിരുന്നു ഷാജിര്‍ കാമുകിയോടൊപ്പം മുങ്ങിയത്. ഷാജിറിനൊപ്പമുണ്ടായിരുന്ന യുവതിയും വിവാഹിതയാണ്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ടുമക്കളുടെ പിതാവാണ് ഷാജിര്‍.
എറണാകുളം പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications