കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍സുരക്ഷാ വീഴ്ച. റണ്‍വേയില്‍ അതിക്രമിച്ചുകയറിയ ആളെ പൊലീസ് പിടികൂടി. കൊല്‍ക്കത്ത സ്വദേശി നിബിന്‍ ആണ് പിടിയിലായത്. നെടുമ്പാശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിബിന്‍ മാനസികരോഗിയാണെന്ന് സംശയമുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. കമ്പിവേലി മുറിച്ചാണ് നിബി വിമാനത്താവളത്തില്‍ അതിക്രമിച്ചുകയറിയത്. എയര്‍ ഇന്ത്യ വിമാനത്തിനടുത്തുവരെ എത്തിയിരുന്നു. ദേഹം മുഴുവന്‍ കരി ഓയില്‍ പുരട്ടിയാണ് ഇയാള്‍ എത്തിയത്.
എയര്‍ ഇന്ത്യ വിമാനത്തിനടുത്തേയ്ക്ക് ഇയാള്‍ വരുന്നതുകണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാനായി ഓടിച്ചെങ്കിലും നിബിന്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ച് നെടുമ്പാശ്ശേരി പോലീസ് നിബിനെ പിടികൂടുകയായിരുന്നു.
compound wall in the wee hours today. He escaped to city-side of the airport when CISF security personnel tried to nab him. However, he was taken into custody after a thorough combing