പാര്‍ട്ടി നേടിയത് അപമാനകരമായ വിജയം: സതീശന്‍

തിരഞ്ഞെടുപ്പ് നേട്ടത്തെ അപമാനകരമായ വിജയം എന്നു വിശേഷിപ്പിച്ച സതീശന്‍, ആവശ്യമായ മുന്നൊരുക്കം നടത്താത്ത കെപിസി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ഒരു കോളജ് യുണിയന്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം പോലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചില്ല. 2001 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയതെങ്ങനെയെന്ന് വിശദീകരിച്ചാണ് സതീശന്‍ നേതൃത്വത്തെ കടന്നാക്രമിച്ചത്.
-
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഉയര്‍ന്നുവന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെയും പി.കെ കുഞ്ഞലിക്കുട്ടിയുടെ പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ മേല്‍കൈനഷ്ടമാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
സ്ഥനാര്‍ഥിയായി നിശ്ചയിച്ച ശേഷം തന്നെ 'നായരായി ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം നടക്കുന്നു'വെന്ന ചെന്നിത്തലയുടെ പ്രസ്താവന വിവാദമായി. ആരെ ഉദ്ദേശിച്ചാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്ന് ചെന്നിത്തല വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. ഉമ്മന്‍ ചാണ്ടിയോ മറ്റേതെങ്കിലും നേതാവായിരുന്നോ ഇതിനു പിന്നിലെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications