ഓണ്‍ലൈന്‍ സെക്‌സ് നടത്തിയെന്ന് യുഎസ് കോണ്‍. അംഗം

ട്വിറ്റര്‍ അക്കൗണ്ടുവഴി അടിവസ്ത്രമണിഞ്ഞു നില്‍ക്കുന്ന സ്വന്തം ചിത്രം സ്ത്രീകള്‍ക്ക് അയച്ചതായി വെയ്‌നര്‍ക്കെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഒരാഴ്ചയോളം ഡെമോക്രാറ്റുകാരനായ വെയ്‌നര്‍ ഇക്കാര്യം നിഷേധിച്ചു ഒടുവില്‍ ചില 'തരികിട' ചിത്രങ്ങള്‍' ഓണ്‍ലൈനായി ആറുസ്ത്രീകള്‍ക്ക് അയച്ചെന്നും ഫോണിലൂടെ ലൈംഗിക സല്ലാപം നടത്തിയെന്നും ഏഴുതവണയായി യുഎസ് കോണ്‍ഗ്രസ് അംഗമായ വെയ്‌നര്‍ സമ്മതിച്ചു.
തന്റെ പ്രവൃത്തിയില്‍ ലജ്ജയുണ്ട്. എന്നാല്‍ യുവതികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വെയ്‌നര്‍ പറഞ്ഞു. വിദേശ സെക്രട്ടറി ഹിലാരി ക്ലിന്റണിന്റെ സഹായിയായ ഹ്യുമ അബേഡിനെ ഒരുവര്‍ഷംമുമ്പാണ് വെയ്‌നര്‍ വിവാഹം കഴിച്ചത്. 2013ല്‍ ന്യൂയോര്‍ക്ക് മേയറാവുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വിവാദത്തില്‍ കുടുങ്ങിയത്.












Click it and Unblock the Notifications