ലഖ്നൊ: ഉത്തര്‍പ്രദേശിലെ അഭിമാനക്കൊല നടത്തിയ പത്ത് പേര്‍ക്ക് വധശിക്ഷ. ബന്ധുക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി ഒളിച്ചോടി വിവാഹിതരായ പെണ്‍കുട്ടിയെയും യുവാവിനയും അയാളുടെ സഹോദരനയും പിടികൂടി വെടിവച്ചുകൊന്ന കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് യുപി കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ ലഭിച്ചവരില്‍ ചിലര്‍ ഒരേ കുടുംബത്തിലുളളവരാണ്.
പ്രണയവിവാഹംചെയ്ത ഉദയ്പാല്‍ വിദ്യ എന്നിവരെയും ഉദയ്പാലിന്റെ സഹോദരന്‍ സത്യപാലിനെയുമാണ് ദുരഭിമാനത്തിന്റെ പേരില്‍ വെടിവച്ചു കൊന്നത്. വിദ്യയ്‌ക്കൊപ്പം ഒളിച്ചോടി വിവാഹിതനായ ഉദയ് പാലിനെ സഹോദരന്‍ വീട്ടിലേക്ക് തിരികെ വിളിച്ചിരുന്നു. തുടര്‍ന്ന് വിദ്യയുടെ പിതാവും സഹോദരനും ആറ് ബന്ധുക്കളും ചേര്‍ന്ന് ദമ്പതിമാരെ വീട്ടിലെത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഉദയ് പാലിന്റെ സഹോദരനും വെടിയേറ്റ് മരിച്ചു.
അതി ക്രൂരവുമായ കൊലപാതകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് പ്രത്യേക കോടതി ജഡ്ജി രാജേന്ദ്രബാബു ശര്‍മ നിരീക്ഷിച്ചത്.
A special court in Etah on Wednesday handed death sentence to 10 of the 14 accused in a 2008 honour killing case. One of the accused was let off due to insufficient evidence while another was awarded one-year imprisonment . The remaining two are minors and are being tried by the Juvenile Justice Board. The court also imposed a Rs 10,000 fine on each accused.