ട്രക്ക് പാഞ്ഞുകയറി 20 തീര്‍ത്ഥാടകര്‍ മരിച്ചു
അഹമ്മദബാദ്: ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിന് സമീപം ധോല്‍കയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തീര്‍ഥാടകരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബഹ്ദിയാദിലെ ദര്‍ഗയിലേക്ക് കാല്‍നടയായി പുറപ്പെട്ട തീര്‍ഥാടകരുടെ മേലാണ് നിയന്ത്രണം വിട്ട ട്രക്ക് കയറിയിറങ്ങിയത്.
ബെജ്വ ക്രോസ് റോഡിന് സമീപം തീര്‍ഥാടകര്‍ വിശ്രമിക്കുമ്പോഴാണ് അപകടം. 16 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. പരിക്കേറ്റ 15 പേരെ അഹമ്മദബാദിലെ വിഎസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications