കാട്ടാന ആക്രമണം:മരിച്ചയാളുടെ കണ്ണുകള്‍ ദാനം ചെയ്തു
India
oi-Greeshma Vr
By Nisha Bose
മൈസൂര്‍:ബുധനാഴ്ച മൈസൂരില്‍ നടന്ന കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രേണുകാ പ്രസാദിന്റെ കണ്ണുകള്‍ മൈസൂര്‍ കെആര്‍ മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മരിച്ചയാളുടെ ബന്ധുക്കള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്.
രേണുകാപ്രസാദ് നാരായണശാസ്ത്രി റോഡിലെ മഹാരാഷ്ട്ര ബാങ്ക് എടിഎമ്മില്‍ കാവല്‍ക്കാരനായി ജോലി നോക്കിവരികയായിരുന്നു. സംഭവദിവസം എടിഎം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രേണുകാപ്രസാധിന്റെ കുടുംബത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ ധനസഹായം വനംമന്ത്രി സിഎച്ച് വിജയശങ്കര്‍ ബുധനാഴ്ച ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നല്‍കി.