മുറിഞ്ഞുപോയ നടുവിരല്‍ കൊലയാളിയെ കുടുക്കി
ബാംഗ്ലൂര്‍: മുറിഞ്ഞുപോയ നടുവിരല്‍ കൊലക്കേസ് പ്രതികളെ കുടുക്കി. ബാംഗ്ലൂരിലെ വിനായക നഗറില്‍ മെയ് 31ന് നടന്ന കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് പൊലീസിന്റെ പിടിയിലായത്. നെയ്മത്തുള്ള എന്ന യുവാവായിരുന്നു കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തുനിന്നും വെട്ടിമാറ്റപ്പെട്ടനിലയില് ഒരു നടുവിരല്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് കൊലപാതകക്കേസിന് തുമ്പുണ്ടാക്കിയത്. വിരല്‍ കൊലപാതകിയൂടേത് തന്നെയാകുമെന്ന വിശ്വാസത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
വിരലില്ലാതെ ആരെങ്കിലും ചികിത്സയ്ക്കെത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ എല്ലാ ആശുപത്രികളിലും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി ആശുപത്രികളില്‍ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബിസ്മില്ലാ നഗറിലെ ഒരു ആശുപത്രിയില്‍ നിന്നും നടുവിരലില്ലാതെ ഒരു യുവാവ് ചികിത്സയ്ക്കെത്തിയെന്ന് പൊലീസിന് സന്ദേശം ലഭിച്ചു.
തുടര്‍ന്ന് അവിടെ എത്തിയ പൊലീസ് എസ്. ആര്.നഗറിലെ സൈമുല്ല (23) എന്ന യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നായിരുന്നു നെയ്മത്തുള്ളയെ കൊലപ്പെടുത്തിയത്.
സംഘാംഗമായ അലഹ്ബക്ഷയുടെ സഹോദരിയെ നൈമുള്ള ഡിസംബറില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. ഇതിന് പകരം വീട്ടാനാണ് കൊല നടത്തിയത്. നൈയ്മുള്ളയുടെയും അലഹ്ബക്ഷയുടെയും കുടുംബാംഗങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷമായി ശത്രുതയിലാണ്. സംഭവത്തിലെ മറ്റുപ്രതികളായ സലീംഖാനും റിയാസ് പാഷയും അറസ്റ്റിലായിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications