രാംദേവിന് ഹാക്കര്‍മാരുടെ പിന്തുണ

'ദ അനോണിമസ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) വെബ്‌സൈറ്റ് തകര്‍ത്തതതായി അവകാശപ്പെട്ട് രംഗത്തെത്തിയത്.
വെബ്‌സൈറ്റ് തകര്‍ത്ത കാര്യം ട്വിറ്ററിലൂടെയുമാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. 'ഓപറേഷന്‍ ഇന്ത്യ' എന്ന പേരില്‍ നടത്തിയ ഹാക്കിങ്ങിലൂടെ വെബ്‌സൈറ്റ് നിശ്ചലമാക്കിയതായാണ് അവകാശം.
'ഞങ്ങള്‍ക്ക് ദേശീയത ഇല്ലാതെ നിലനില്‍ക്കാനാകും. ഞങ്ങള്‍ നിലകൊള്ളുന്നത് മനുഷ്യത്വത്തിനൊപ്പമാണ്. ഇത് പ്രധാനമന്ത്രിക്കും മറ്റുള്ളവര്‍ക്കുമുള്ള സന്ദേശമാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല. ഐ.ടിയാണ് ഞങ്ങളുടെ ലോകം' എന്ന സന്ദേശവും അനോണിമസ് ഹാക്കര്‍ സംഘത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ ആക്രമിച്ചത് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ എന്‍ഐസി വെബ്്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിയ്ക്കുകയാണ്. അണ്ടര്‍ മെയിന്റനന്‍സ് എന്ന സന്ദേശമാണ് സൈറ്റ് സന്ദര്‍ശിച്ചാല്‍ കാണാനാവുക.












Click it and Unblock the Notifications