പൊലീസിനെതിരെ സായുധപോരാട്ടം നടത്തും: രാംദേവ്

ഇതിനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാറും പ്രഖ്യാപിച്ച് കഴിഞ്ഞു. സായുധ കലാപത്തിനുള്ള ആഹ്വാനത്തെ ഗൗരവത്തോടെ നേരിടുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് അനുരഞ്ജനത്തിന്റെ പാത തുറക്കാന്‍ ശ്രമിച്ച രാംദേവ് ബുധനാഴ്ച വീണ്ടും രാംലീല മൈതാനത്തെ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
രാജ്യത്തെ ഓരോ ജില്ലയിലെയും ഇരുപതു ചെറുപ്പക്കാരെങ്കിലും ഇവിടെയെത്തണമെന്ന് ഞാന്‍ ഭ്യര്‍ഥിക്കുകയാണ്. അവരെ ഞങ്ങള്‍ ശാസ്ത്രവും ശസ്ത്രവും (ആയുധം) ഒരുമിച്ച് പഠിപ്പിക്കും. സ്ത്രീകളുള്‍പ്പെടെ 11,000 പേരടങ്ങുന്ന സേനയ്ക്ക് ഞങ്ങള്‍ രൂപം നല്‍കും. ആരുടെയും ജീവനെടുക്കാനുദേശിച്ചുകൊണ്ടല്ല സേനയുണ്ടാക്കുന്നത്. സ്വയം സംരക്ഷിക്കാനും അനുയായികളെ രക്ഷിക്കാനുമാണ്. അടുത്തതവണ രാംലീലയില്‍ എത്തുമ്പോള്‍ അവിടെ രാവണലീലയായിരിക്കും നടക്കുക. ഈ യുദ്ധത്തില്‍ ഞങ്ങള്‍ തോല്‍ക്കില്ല- രാംദേവ് പറഞ്ഞു.
നിരാഹാരസത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ ബാബ രാംദേവ് ക്ഷീണിതനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണമെങ്കിലും കഴിക്കണമെന്നും നിരാഹാരം ഉടനെ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ ബുധനാഴ്ച പരിശോധിച്ച ഡോക്ടര്‍മാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, സര്‍ക്കാര്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്ന നിലാപാടിലാണ് അദ്ദേഹം.
അതേസമയം കുട്ടികളും പ്രായാധിക്യമുള്ളവരും തനിയ്ക്ക് പിന്തുണ നല്‍കി നിരാഹാരം കിടക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാംദേവിന്റെ സമരം രാഷ്ട്രീയ പ്രശ്‌നമായി മാറുകയാണ്. രാംദേവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി അദ്ദേഹത്തിന്റെ സായുധ കലാപ പ്രഖ്യാപനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്ര്‌സ് ആവശ്യമുന്നയിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്, വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ തുടങ്ങിയ പ്രമുഖര്‍ ബുധനാഴ്ച ഹരിദ്വാറില്‍ രാംദേവിനെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications