Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബാ രാംദേവ് സ്വത്ത് വെളിപ്പെടുത്തും

ദില്ലി: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരസമരം നടത്തുന്ന യോഗാചാര്യന്‍ ബാബാ രാംദേവ് തന്റെ സ്വത്തുക്കളുടെ കണക്കുകള്‍ വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും. ഒട്ടനേകം സ്ഥാപനങ്ങളും സ്മ്പത്തും സ്വന്തമായുള്ള രാംദേവിനെക്കുരുക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികള്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് സ്വത്ത് വെളിപ്പെടുത്തുമെന്ന് രാംദേവ് പ്രഖ്യാപിച്ചിരിക്കുന്നത്.

1100 കോടി വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് രാംദേവ് എന്നും ഇത്തരത്തിലൊരാള്‍ എങ്ങനെ കള്ളപ്പണത്തിനെതിരെ സമരം നടത്തുമെന്നുമുള്ള ചോദ്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിക്കാനാണ് രാംദേവിന്റെ പുതിയ നീക്കം.

കൃഷിഭൂമി തട്ടിയെടുക്കലുള്‍പ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളും ഹരിദ്വാറിലും മറ്റുമായി രാംദേവിനെതിരെയുണ്ട്. പ്രശ്‌നങ്ങള്‍ കൊഴുക്കുന്നതിനിടെ ബാബയുടെ ഹരിദ്വാറിലുള്ള ആശ്രമത്തിന് സമീപമുള്ള ഗ്രാമവാസികള്‍ ഇദ്ദേഹത്തിനെതിരെ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്.

ബ്രോഡ്കാസ്റ്റിങ് കമ്പനിയുള്‍പ്പെടെ 200ലേറെ ബിസിനസ് സ്ഥാപനങ്ങളാണ് രാംദേവിനുള്ളത്. പലഭാഗത്തുനിന്നായി രാംദേവിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതുമുതലാക്കി രാംദേവിനെതിരെ ഇത്തരത്തിലൊരു നീക്കം നടത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.

നികുതി വെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ കാര്യങ്ങളില്‍ രാംദേവിനെ കുരുക്കാനാണ് ഏജന്‍സികള്‍ തെളിവുകള്‍ തേടുന്നത്. എന്നാല്‍ താന്‍ എല്ലാ സ്ഥാപനങ്ങളും നടത്തുന്നത് രാജ്യത്തെ നിയമത്തിന് അനുസൃതമായിട്ടാണെന്നാണ് രാംദേവ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+