യുവതിയെ മൂന്നുപേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി
ജയ്പൂര്‍: യുവതിയെ മൂന്നുപേര്‍ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലുള്ള ചക്‌സു ഗ്രാമത്തിലാണ് സംഭവം നടന്നത്. മാനഭംഗപ്പെടുത്തിയശേഷം ബോധംപോയ യുവതിയെ ഉപേക്ഷിച്ച്് അക്രമികള്‍ കടന്നുകളിയുകയായിരുന്നു.
സംഭവത്തില്‍ പങ്കുള്ള മൂന്നുപെരെയും യുവതിയുടെ പരാതിയിന്മേല്‍ പൊലീസ് അറസ്റ്റുചെയ്തു. സീതാറാം, ഗജാനന്ദ്, കമലേഷ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍കയറിയാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. ഈ സമയത്ത് ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു.
പിന്നീട് ഗ്രാമത്തില്‍ അകലെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ബോധം തിരിച്ചുകിട്ടിയശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
യുവതി മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പിടിയിലായവര്‍ക്കെതിരെ ശിക്ഷാനിയമം സെക്ഷന്‍ 376 പ്രകാരം കുറ്റം ചുമത്തി കേസെടുത്തു.












Click it and Unblock the Notifications