ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തനിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിജിപി ജേക്കബ് പുന്നൂസിന് കത്ത് നല്‍കി.
ഫയര്‍ എഞ്ചിന്‍, ഡോഗ് സ്‌ക്വാഡ് സുരക്ഷ, ആംബുലന്‍സ് തുടങ്ങിയവ തനിക്ക് ആവശ്യമില്ലെന്നാണ് കത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങള ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന പരിശോധനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസെഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന പ്രത്യേക പരിശോധനകളും സന്നാഹങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് തന്റെ തീരുമാനമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ഗതാഗതനിയമങ്ങള്‍ ലംഘിക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടികരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് വലിയ വാര്‍ത്തായിയിരുന്നു.
ജനങ്ങള്‍ക്കൊപ്പം എല്ലാ ഗാതാഗത സിഗ്നലുകളും അനുസരിച്ചുകൊണ്ട് മാത്രം തന്റെ വണ്ടിയും യാത്രചെയ്താല്‍ മതിയെന്നാണ് മമതയുടെ നിര്‍ദ്ദേശം. എന്തായാലും ഈ വഴിയ്ക്കു നടന്ന് ഉമ്മന്‍ചാണ്ടിയും മാതൃകയാവുകയാണ്.












Click it and Unblock the Notifications