വിവാഹത്തോട് എതിര്‍പ്പ്; യുവതികള്‍ വിഷം കഴിച്ചു
തിരുവനന്തപുരം: വിവാഹം നിശ്ചയിച്ചതില്‍ മനംനൊന്ത് വെഞ്ഞാറമൂട് സ്വദേശികളായ യുവതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബന്ധുക്കളായഇവര്‍ ഒന്നിച്ചാണ് താമസിക്കുന്നത്. ഇവരില്‍ ഒരാള്‍ക്ക് വിവാഹം നിശ്ചയിച്ചതില്‍ മനംനൊന്ത് രണ്ടുപേരും വിഷം കഴിയ്ക്കുകയായിരുന്നു.
വെഞ്ഞാറമൂട്ടിലെ പ്ലാക്കീഴ് പെരുമ്പാമടം കോളനിയിലാണ് സംഭവം നടന്നത്. ദീപിക, മാലിനി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ദീപിക എന്ന പത്തൊന്‍പതുകാരിയുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. പിന്നീട് സഹോദരന്‍ വീട്ടില്‍ നിന്നിറക്കിവിട്ടതില്‍പ്പിന്നെ ബന്ധുവായ മാലിനിയുടെ വീട്ടിലാണ് ദീപിക താമസിച്ചിരുന്നത്.
25വയസ്സുള്ള മാലിനിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. അപ്പോള്‍ത്തന്നെ മാലിനി ഇതിനെ എതിര്‍ത്തിരുന്നു. രണ്ടുപേരും വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നുവത്രേ. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കുണ്ടാവുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഇവരുടെ മുറിയില്‍ നിന്നും ഞരക്കം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് രണ്ടുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ഇവരെ വീട്ടുകാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications