എംഎഫ് ഹുസൈന് അന്തരിച്ചു

ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി കേസുകളും ഭീഷണികളും വന്നതോടെ 2006 മുതല്‍ ഹുസൈന് ദുബായിലും ലണ്ടനിലും പ്രവാസജീവിതം നയിക്കുകയായിരുന്നു.
1973 ല്‍ പത്മഭൂഷണും 1991 ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്്. 1986 ല്‍ രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1940 കളുടെ ഒടുവിലാണ് ചിത്രകാരനെന്ന നിലയില്‍ ഹുസൈന് പ്രശസ്തിയിലേക്ക് ഉയരുന്നത്. ഫ്രാന്‍സിസ് ന്യൂട്ടന് സോസ സ്ഥാപിച്ച പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ന്നതാണ് ഹുസൈന്റെ ചിത്രരചനാ ജീവിതത്തില്‍ വഴിത്തിരിവായത്. 1947 ലായിരുന്നു ഇത്. ചിത്രകലയിലെ പാരമ്പര്യസമ്പ്രദായങ്ങള് പൊളിച്ചെഴുതുകയായിരുന്നു പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ ലക്ഷ്യം.
ചിത്രകാരന് എന്നതിലുപരി ഏതാനും ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹുസൈന് കഴിഞ്ഞ കേരള സര്‍ക്കാര്‍ രാജ രവിവര്‍മ പുരസ്കാരം നല്കി ആദരിക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. കോടതിയിലേക്ക് വരെ ഈ പ്രശ്നമെത്തി. ഇന്ത്യന്‍ പിക്കാസോ എന്നാണ് ഫോബ്സ് മഗാസിന് ഹുസൈനെ വിശേഷിപ്പിച്ചിരുന്നത്.
സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായി ഹുസൈനതിരെ രംഗത്തെത്തിയതോടെയാണ് 2006ല്‍ ഹുസൈന് പുറംരാജ്യങ്ങളില്‍ അഭയംപ്രാപിച്ചത്. അടുത്തിടെ ഖത്തര്‍ പൗരത്വം ലഭിച്ചതിനെ തുടര്‍ന്ന് ഹുസൈന് ഇന്ത്യന്‍ പാസ്പോര്‍ട്ടും മറ്റു പൗരത്വ രേഖകളും തിരിച്ചുനല്‍കിയിരുന്നു ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications