കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎഫ് ഹുസൈന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

MF Hussain
ലണ്ടന്‍: വിശ്വപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. പ്രാദേശിക സമയം 2.30ന് ലണ്ടനിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു മരണമെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 1915 സെപ്തംബര്‍ 17 ന് മഹാരാഷ്ട്രയിലെ പാന്തര്‍പൂരിലായിരുന്നു ജനനം.

ഹിന്ദു ദൈവങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി കേസുകളും ഭീഷണികളും വന്നതോടെ 2006 മുതല്‍ ഹുസൈന്‍ ദുബായിലും ലണ്ടനിലും പ്രവാസജീവിതം നയിക്കുകയായിരുന്നു.

1973 ല്‍ പത്മഭൂഷണും 1991 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്്. 1986 ല്‍ രാജ്യസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1940 കളുടെ ഒടുവിലാണ് ചിത്രകാരനെന്ന നിലയില്‍ ഹുസൈന്‍ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഫ്രാന്‍സിസ് ന്യൂട്ടന്‍ സോസ സ്ഥാപിച്ച പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ന്നതാണ് ഹുസൈന്റെ ചിത്രരചനാ ജീവിതത്തില്‍ വഴിത്തിരിവായത്. 1947 ലായിരുന്നു ഇത്. ചിത്രകലയിലെ പാരമ്പര്യസമ്പ്രദായങ്ങള്‍ പൊളിച്ചെഴുതുകയായിരുന്നു പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ചിത്രകാരന്‍ എന്നതിലുപരി ഏതാനും ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹുസൈന് കഴിഞ്ഞ കേരള സര്‍ക്കാര്‍ രാജ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. കോടതിയിലേക്ക് വരെ ഈ പ്രശ്‌നമെത്തി. ഇന്ത്യന്‍ പിക്കാസോ എന്നാണ് ഫോബ്‌സ് മഗാസിന്‍ ഹുസൈനെ വിശേഷിപ്പിച്ചിരുന്നത്.

സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായി ഹുസൈനതിരെ രംഗത്തെത്തിയതോടെയാണ് 2006ല്‍ ഹുസൈന്‍ പുറംരാജ്യങ്ങളില്‍ അഭയംപ്രാപിച്ചത്. അടുത്തിടെ ഖത്തര്‍ പൗരത്വം ലഭിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും മറ്റു പൗരത്വ രേഖകളും തിരിച്ചുനല്‍കിയിരുന്നു ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചത്.

English summary
MF Husain, arguably India's most celebrated painter, died in London late last night. He was 95, and had been unwell for some time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X