ലിബിയയില്‍ ഗദ്ദാഫി കൂട്ടമാനഭംഗത്തിന് ഉത്തരവിട്ടു

ഗദ്ദാഫിയുടെ ഉത്തരവിനെ തുടര്‍ന്നു നൂറോളം സ്ത്രീകള്‍ ലിബിയയില്‍ മാനഭംഗത്തിന് ഇരകളായതായും രാജ്യാന്തര കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം പുതിയ വെളിപ്പെടുത്തലിനോട് ലിബിയന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇത്തരത്തിലൊരു ഉത്തരവ് ഗദ്ദാഫി പുറപ്പെടുവിച്ചുവെന്നതിന് തെളിവ് ലഭിച്ചതായി രാജ്യാന്തര കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മോറേനോ ഒക്കാമ്പോ അറിയിച്ചു. ഗദ്ദാഫിയുടേത് തന്നെയായിരുന്നുവത്രേ ഈ ആശയം. ഇതിനായി സൈനികര്‍ക്ക് ഗദ്ദാഫിയുടെ നിര്‍ദ്ദേശപ്രകാരം വയാഗ്ര വിതരണം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ലിബിയിയലെ അതിക്രമങ്ങളില്‍ കൊലപാതങ്ങള്‍, മാനുഷികതയ്‌ക്കെതിരായ അക്രമം എന്നീ രണ്ടുതരം കുറ്റങ്ങളാണ് ഗദ്ദാഫിക്കെതിരെ രാജ്യാന്തര കോടതി ആരോപിക്കുന്നത്. ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സുരക്ഷാ സമിതി ഫെബ്രുവരിയിലാണ് രാജ്യാന്തര ക്രിമിനല്‍ കോടതിയെ ചുമതലപ്പെടുത്തിയത്.
ഗദ്ദാഫിക്കും ലിബിയന്‍ രഹസ്യാന്വേഷണ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications