കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയയില്‍ ഗദ്ദാഫി കൂട്ടമാനഭംഗത്തിന് ഉത്തരവിട്ടു

  • By Lakshmi
Google Oneindia Malayalam News

Gaddafi
യുണൈറ്റഡ് നേഷന്‍സ്: ലിബിയയില്‍ നടന്ന പ്രക്ഷോഭത്തിനിടെ വിമതവിഭാഗത്തില്‍പ്പെട്ട നൂറോളം സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ പ്രസിഡന്റ് മഅമ്മര്‍ ഗദ്ദാഫി ഉത്തരവിട്ടതായി രാജ്യാന്തര ക്രിമിനല്‍ കോടതി കണ്ടെത്തി.

ഗദ്ദാഫിയുടെ ഉത്തരവിനെ തുടര്‍ന്നു നൂറോളം സ്ത്രീകള്‍ ലിബിയയില്‍ മാനഭംഗത്തിന് ഇരകളായതായും രാജ്യാന്തര കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം പുതിയ വെളിപ്പെടുത്തലിനോട് ലിബിയന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇത്തരത്തിലൊരു ഉത്തരവ് ഗദ്ദാഫി പുറപ്പെടുവിച്ചുവെന്നതിന് തെളിവ് ലഭിച്ചതായി രാജ്യാന്തര കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മോറേനോ ഒക്കാമ്പോ അറിയിച്ചു. ഗദ്ദാഫിയുടേത് തന്നെയായിരുന്നുവത്രേ ഈ ആശയം. ഇതിനായി സൈനികര്‍ക്ക് ഗദ്ദാഫിയുടെ നിര്‍ദ്ദേശപ്രകാരം വയാഗ്ര വിതരണം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ലിബിയിയലെ അതിക്രമങ്ങളില്‍ കൊലപാതങ്ങള്‍, മാനുഷികതയ്‌ക്കെതിരായ അക്രമം എന്നീ രണ്ടുതരം കുറ്റങ്ങളാണ് ഗദ്ദാഫിക്കെതിരെ രാജ്യാന്തര കോടതി ആരോപിക്കുന്നത്. ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സുരക്ഷാ സമിതി ഫെബ്രുവരിയിലാണ് രാജ്യാന്തര ക്രിമിനല്‍ കോടതിയെ ചുമതലപ്പെടുത്തിയത്.

ഗദ്ദാഫിക്കും ലിബിയന്‍ രഹസ്യാന്വേഷണ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

English summary
Colonel Gaddafi ordered mass rapes and gave sex drugs to troops to encourage them to attack women, the chief prosecutor of the International Criminal Court has claimed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X