Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിച്ചിരുന്ന്

Bag
ബാഴ്‌സലോണ: സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ചിരുന്ന് മോഷണം നടത്തുന്ന സംഘം സ്‌പെയിനില്‍ പിടിയില്‍. സ്‌പെയിനിലെ ഗിരോനയില്‍ നിന്നു ബാഴ്‌സലോണ എയര്‍പ്പോര്‍ട്ടിലേക്കുള്ള ബസിലാണ് സംഘം മോഷണങ്ങള്‍ നടത്തിയിരുന്നത്.

എയര്‍പോര്‍ട്ടിലേക്കുള്ള ബസിന്റെ ലാഗേജ് വാനില്‍ നിന്നും മോഷണം നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ഈ സൂത്രക്കാര്‍ പിടികൂടിയത്. മോഷണസംഘത്തില്‍ രണ്ടു പേരാണുള്ളത്. ഒരാളെ വലിയൊരു സ്യൂട്ട് കേസിലാക്കി ബസിന്റെ ലഗേജ് വാനില്‍ കയറ്റിയ ശേഷം രണ്ടാമന്‍ ടിക്കറ്റെടുത്തു ബസില്‍ കയറും.

ബസ് ഓടിത്തുടങ്ങുമ്പോള്‍, കള്ളന്‍ സ്യൂട്ട് കേസില്‍ നിന്നു പുറത്തിറങ്ങി വാനിലുള്ള മറ്റു ലഗേജുകളില്‍ നിന്നു വിലപ്പിടിപ്പുള്ളതൊക്കെ അടിച്ചുമാറ്റിയതിന് ശേഷം മോഷണമുതലുകളുമായി സ്വന്തം സ്യൂട്ട് കേസില്‍ കയറിപ്പറ്റും. ലാപ് ടോപ്പും മറ്റു വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം ഇവര്‍ ഇങ്ങനെ മോഷ്ടിച്ചിരുന്നു. ബസ് ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍, രണ്ടാമന്‍ സ്യൂട്ട് കേസ് കൈപ്പറി സ്ഥലം വിടും. ഇങ്ങനെയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്.

ആരാണു ലഗേജ് മോഷ്ടിക്കുന്നതെന്ന് അറിയാതെ കുഴങ്ങിയപ്പോള്‍ പൊലീസ് നിരീഷണം ശക്തമാക്കിയാണ് കള്ളന്‍മാരെ കുടുക്കിയത്. കഴിഞ്ഞ ദിവസം ബസ് പുറപ്പെടുന്നതിനു മുമ്പു പൊലീസ് ലഗേജ് വാനിലെ സ്യൂട്ട് കേസുകളും കാര്യമായി പരിശോധിച്ചു. സംശയം തോന്നിയ സ്യൂട്ട് കേസ് അവര്‍ തുറന്നു നോക്കി, കള്ളനെ കൈയോടെ പിടികൂടുകയായിരുന്നു. ക്രിസ്‌റ്റോഫ് (29), ജ്യുസ്റ്റോ (31) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കള്ളന്റെ കൈവശം മറ്റു ബാഗുകളുടെ പൂട്ടു തകര്‍ക്കാനുള്ള കത്തിയും അടിച്ചു മാറ്റുന്ന വസ്തുകള്‍ ഒളിപ്പിക്കാന്‍ ചെറിയൊരു ബാഗും ഉണ്ടായിരുന്നു. കള്ളനെ പിടികൂടിയ പൊലീസ് സ്യൂട്ട് കേസ് കൈപ്പറ്റാന്‍ വന്ന രണ്ടാമനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+