കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളാറ്റ് വാങ്ങുന്നവര്‍ പരിഭ്രാന്തരാകേണ്ട

  • By Nisha Bose
Google Oneindia Malayalam News

Apple-i-day
കൊച്ചി: സമീപകാലത്തുണ്ടായ ഫ്ലാറ്റ് തട്ടിപ്പു കേസികളുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റു വാങ്ങാന്‍ ആലോചിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ലന്ന് കേരളത്തിലെ ബില്‍ഡര്‍മാരുടെ പരമോന്നത സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഫ്ലാറ്റു വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ബില്‍ഡറുടെ മുന്‍കാല ചരിത്രം, പൂര്‍ത്തിയായ പ്രോജക്ടുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കമെന്ന് ക്രെഡായ് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ സമീപകാലത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെ ഭവന നിര്‍മ്മാണ മേഖല കുറ്റമറ്റതും ഉപഭോക്താക്കളുടെ വിശ്വാസം കാക്കുന്നതുമാണ്. സാമ്പത്തിക പ്രതിസന്ധിക്കാലത്തു പോലും പ്രോജക്ടുകള്‍ പരമാവധി വേഗത്തില്‍ തീര്‍ത്ത് ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിച്ച പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്ന് ക്രെഡായ് പറഞ്ഞു.

ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി കൊച്ചിയില്‍ ക്രെഡായിയുടെ ആഭിമുഖ്യത്തില്‍ ഒരു പരാതി പരിഹാര വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കു തൃപ്തികരമായ രീതിയില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ക്രെഡായ് ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

English summary
Confederation of Real Estate Developers (Credai), the association of builders in Kerala, informed that not to get panic about flat frauds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X