പാസ്‌പോര്‍ട്ട്,വിസ ചാര്‍ജ് വര്‍ദ്ധിക്കും

വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് പുനപരിശോധിക്കാന്‍ മറ്റു വകുപ്പുകള്‍ക്ക് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി കഴിഞ്ഞു. വിസ, പാസ്‌പോര്‍ട്ട് എന്നിവ കൂടാതെ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍, സര്‍ക്കാര്‍ ഈടാക്കുന്ന പിഴ എന്നിവയിലും വര്‍ദ്ധന പ്രതീക്ഷിക്കാം.
നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ചാര്‍ജ് 1000 രൂപയാണ്.അവസാനമായി ഇതു പരിഷ്‌കരിച്ചത് 2002 ല്‍ ആണ്. പാസ്‌പോര്‍ട്ടിന്റെ ചാര്‍ജ് ഇരട്ടിപ്പിച്ചാല്‍ സര്‍ക്കാറിന് 50 കോടി അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നവര്‍ക്ക് സര്‍ക്കാറിന്റെ ഈ തീരുമാനം വെല്ലുവിളിയായേക്കും. കേരളം പോലെ വിദേശമലയാളികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളെയാണ് ഇതേറെ ബാധിക്കുക.












Click it and Unblock the Notifications