കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രിക വില്‍ക്കാന്‍ തമന്ന

  • By Ajith Babu
Google Oneindia Malayalam News

Tamanna
ചന്ദ്രികാസോപ്പിന്‍ നറുമണം..... ഈയൊരു ഗാനശകലം ഓര്‍മ്മയില്ലേ... വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളി സ്വന്തം സോപ്പായി കരുതിയിരുന്ന ചന്ദ്രികയുടെ അക്കാലത്തെ ടിവി പരസ്യം പെട്ടെന്നാരും മറക്കാന്‍ വഴിയില്ല.

കാലം മാറിയപ്പോള്‍ ചന്ദ്രിക സോപ്പും കേരളത്തിന് പുറത്തേക്ക് പോയി. ഇന്നിപ്പോള്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്ങിന്റെ ആയൂര്‍വേദിക് സോപ്പ് ബ്രാന്റാണ് ചന്ദ്രിക. വിപണിയിലെ പുത്തന്‍ സോപ്പ് ബ്രാന്‍ഡുകളോട് മത്സരിയ്ക്കാനായി ചന്ദ്രിക വീണ്ടും മുഖംമിനുക്കുകയാണ്.

ചന്ദ്രിക ആയൂര്‍വേദിക് സോപ്പിന്റെ നവീകരിച്ച രൂപത്തിന് പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയാണ് മോഡലായെത്തുന്നത്. പാരമ്പര്യ ഗുണങ്ങള്‍ നിലനിര്‍ത്തി പുത്തന്‍ തലമുറയുടെ ആധുനിക ജീവിതരീതിക്കു യോജിക്കുംവിധം നവീകരിച്ച ചന്ദ്രിക സോപ്പിനു ഇപ്പോഴത്തെ ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസും തമന്നയും ഒരുമിച്ചു മോഡലാകും.

തമന്നയിലൂടെ യുവതലമുറയെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിപ്രോ കണ്‍സ്യൂമര്‍ ഷെയര്‍ വൈസ് പ്രസിഡന്റ് അനില്‍ ചഖ് പറഞ്ഞു. പുതിയ ചന്ദ്രിക സോപ്പിന് 75 ഗ്രാമിന് 16 രൂപയും 125 ഗ്രാമിനു 24 രൂപയുമാണ് വിപണി വില.

English summary
Chandrika, ayurvedic soap brand from Wipro Consumer Care and lighting (WCCL), was re-launched today in a "modern and contemporary" package along with a brand new TV commercial featuring actor Tamanna Bhatia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X