നികുതി വെട്ടിപ്പ് ഇനി ക്രിമിനല്‍ കുറ്റം?
ദില്ലി:നികുതിയടക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ എന്തു സംഭവിക്കും?പിടിക്കപ്പെട്ടാല്‍ നികുതിയും പിഴയും ഒന്നിച്ചടച്ചു കൂളായങ്ങ് ഇറങ്ങി പോകാമെന്ന് കരുതിയാല്‍ ഇനിയതു നടപ്പില്ല.നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ കള്ളപ്പണ വിരുദ്ധ സമിതി ആലോചിക്കുന്നു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പ്രകാശ് ചന്ദ്രയാണ് സമിതിയുടെ അദ്ധ്യക്ഷന്‍.നികുതിവെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം മുന്‍പു പരിഗണനയ്ക്കു വന്നിട്ടുണ്ടെങ്കിലും ജനരോഷത്തെ ഭയന്നു തള്ളിക്കളയുകയായിരുന്നു.
കള്ളപ്പണത്തിനു തടയിടാന്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദമേറിയതോടെയാണ് വീണ്ടും ഈ നിര്‍ദ്ദേശം പരിഗണനയ്ക്കു വന്നത്. നികുതി വെട്ടിപ്പ് നിലവില്‍ സിവില്‍ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അതിനാല്‍ നികുതിയും പിഴയും അടക്കുന്നതിലൂടെ ഒരാള്‍ക്ക് കുറ്റവിമുക്തനാകാം.
നികുതി വെട്ടിപ്പ് ക്രിമിനല്‍ കുറ്റമാക്കണമെങ്കില്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വേണ്ടിവരും. എന്നാല്‍ പുതിയ നിയമം നിര്‍മ്മിക്കുന്നതിനാക്കാള്‍ നിലവിലുള്ള നിയമത്തിലെ പഴുതുകള്‍ അടയ്ക്കാനാണ് സമിതി ശ്രമിക്കുന്നത്.












Click it and Unblock the Notifications