ഹരിദ്വാര്‍: അഴിമതിക്കെതിരെ ഏഴു ദിവസമായി നിരാഹാര സമരം തുടരുന്ന യോഗാ ഗുരു ബാബ രാംദേവിന്റെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ക്രമാതീതമായി കുറഞ്ഞുതിനെ തുടര്‍ന്നാണ് രാംദേവിനെ ആശുപ്രതിയില്‍ പ്രവേശിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.
രാംദേവ് നിരാഹാരം തുടര്‍ന്നാല്‍ അദ്ദേഹത്തിന്‍രെ ഹൃദയത്തിന്റെ നില തകരാറിലാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ യോഗേഷ് ചന്ദ്ര ശര്‍മ്മ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാംദേവിനൊപ്പം 183 അനുയായികളും ആശ്രമത്തില്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്.
ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രാംദേവ് നാരങ്ങാനീരും, തേനും കുടിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഗുണം ചെയ്യുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Baba Ramdev has been forcibly moved out of Haridwar for immediate hospitalisation in Dehradun. According to media reports, Baba's pulse rate and Blood pressure went down acting to which doctors advised that he be taken to Dehradun for further treatment.