യുവതിയെക്കുറിച്ച് അശ്ലീലമെഴുതി; മലയാളി പിടിയില്‍
മുംബൈ: ഇരുപത്തിമൂന്നുകാരിയെക്കുറിച്ച് അശ്ലീലമെഴുതി നെറ്റിലിട്ട മലയാളിയെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലാണ് സുജിത്ത് ആചാര്യ എന്ന ഇരുപത്തിയെട്ടുകാരന്‍ അശ്ലീലം എഴുതിയത്.
സുജിത്തിന് ഈ പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, വിവാഹാഭ്യര്‍ത്ഥനയും നടത്തി. എന്നാല്‍ വിവാഹം നടക്കില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം തീര്‍ത്തു പറഞ്ഞു. ഇതിലുള്ള പ്രതികാരമെന്ന നിലയ്ക്കാണ് ഇയാള്‍ ഇതുചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി സ്വദേശിയയാ സുജിത്ത് നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. പെണ്‍കുട്ടിയുടെ കുടുംബവും ഷഹപൂരിലാണ് താമസിക്കുന്നത്.
യുവതിയോട് താല്‍പര്യം തോന്നിയ സുജിത്ത് കുടുംബത്തെ വിവരം അറിയിക്കുകയും കുടുംബാംഗങ്ങള്‍ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. പക്ഷേ പെണ്‍കുട്ടിയുടെ കുടുംബം ഈ വിവാഹത്തിന് തയ്യാറല്ലെന്ന് തീര്‍ത്തുപറയുകയായിരുന്നു. പിന്നീട് പലവട്ടം സുജിത്ത് യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.
പിന്നീട് ഒരുതരത്തിലും യുവതിയും കുടുംബവും വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് സുജിത്ത് പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീലമെഴുതി നെറ്റിലിട്ടതത്രേ. ആദ്യം ഇതത്ര പ്രശ്‌നമായി കരുതാതിരുന്ന യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ പിന്നീട് യുവതിയുടെ ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.


Click it and Unblock the Notifications