കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന് 1,100കോടിയിലേറെ രൂപയുടെ സ്വത്ത്

  • By Lakshmi
Google Oneindia Malayalam News

Ramdev
ഹരിദ്വാര്‍: അഴിമതിയ്‌ക്കെതിരെ നിരാഹാരസമരം നടത്തുന്ന ബാബാ രാംദേവ് വ്യാഴാഴ്ച തന്റെ സ്വത്ത് വിവരം പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ബിസിനസ് സാമ്രാജ്യത്തിന് മേല്‍ കുരുക്കിടാന്‍ ശ്രമിക്കുന്നതിനെത്തുടര്‍ന്നാണ് രാംദേവ് സ്വത്ത് വെളിപ്പെടുത്തിയത്.

തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മൊത്തം സ്വത്ത് 1,100 കോടിയിലേറെയാണെന്നു രാംദേവ് വെളിപ്പെടുത്തി. പത്രസമ്മേളനത്തില്‍ സഹായി ബാലകൃഷ്ണയാണ് സ്വത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.

ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റിന് 249.63 കോടിയും പതഞ്ജലി യോഗട്രസ്റ്റിന് 164.80 കോടിയും ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന് 9.97 കോടിയും ആചാര്യകുല്‍ ശിക്ഷാ സന്‍സ്താന് 1.79 കോടിയുമാണ് ആസ്തി.മൊത്തം 426.19 കോടി രൂപ. ഈ ട്രസ്റ്റുകളുടെ ചെലവ് കണക്കു കൂട്ടിയിരിക്കുന്നത് 751.02 കോടി.

എല്ലാം കൂടി മൊത്തം 1,100 കോടി രൂപ കവിയും. ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെല്ലാം ഓഡിറ്റിങ് ഉണ്ട്. ട്രസ്റ്റുകളും എല്ലാം നിയമാനുസരണമാണു പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് എല്ലാറ്റിനും കണക്കു കൊടുക്കുന്നുണ്ട്. നികുതികള്‍ അടയ്ക്കുന്നുണ്ട്-ബാലകൃഷ്ണ പറഞ്ഞു.

എന്നാല്‍ ബാബായുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയൊന്നും പേരുവിവരങ്ങള്‍ ബാലകൃഷ്ണ വെളിപ്പെടുത്തിയില്ല.

നിരാഹാര സമരത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച ആരോഗ്യം തീര്‍ത്തും മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാരങ്ങാനീരും തേനും കഴിയ്ക്കാമെന്ന് രാംദേവ് സമ്മതിച്ചു.

ഇതിനിടെ താന്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കുമെന്ന പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പറഞ്ഞ രാംദേവ് ഇക്കാര്യം വിശദീകരിച്ചു. മാവോയിസ്റ്റുകളെപ്പോലെയുള്ളവരെയോ ഭീകരരെയോ അല്ല പ്രതിരോധത്തിനു സജ്ജരായ ദേശീയ ശക്തിക്കു രൂപം നല്‍കുമെന്നാണു സേന രൂപീകരിക്കും എന്നു പറഞ്ഞപ്പോള്‍ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സേന, സ്വയ പ്രതിരോധത്തിനുവേണ്ടിയാണ്.ഞങ്ങളുടെ സ്ത്രീകള്‍ക്കു തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും അവരെ ഉപദ്രവിക്കാനാവില്ല. ഞങ്ങളുടെ പുരുഷന്മാര്‍ കഴിവുള്ളവരാണെങ്കില്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ കഴിയും .അതിനാണവരെ പരിശീലിപ്പിക്കുന്നത്-രാംദേവ് പറഞ്ഞു.

ഇതിനിടെ രാംദേവിന്റെ വലംകയ്യായ ബാലകൃഷ്ണ നേപ്പാളി പൗരനാണോ ആണെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എങ്ങനെ സംഘടിപ്പിച്ചു എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Ramdev from declaring his assets, on Thursday, as promised. According to the information he provided, there are three primary trusts. meanwhile this Ramdev has agreed to take lemon juice and honey in the evening, but may be force-fed glucose, a senior district official said here,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X