കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവരെ ഇന്ത്യ പരിഗണിയ്ക്കുന്നില്ല

  • By Lakshmi
Google Oneindia Malayalam News

ജനീവ: ഇന്ത്യയില്‍ വൈകല്യങ്ങളുള്ള പാവങ്ങള്‍ക്ക് നിസാരമായ പരിഗണനയും സഹായവും മാത്രമേ ലഭിയ്ക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയും ലോകബാങ്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഉദാരമായ സാമ്പത്തിക നയങ്ങളിലൂടെ ക്രിക്കറ്റ്, കോര്‍പ്പറേറ്റ് മേഖലകള്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്ന ഇന്ത്യ പാവപ്പെട്ടവരെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നാണ്
സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോര്‍ ചേഞ്ചിങ് ഇന്ത്യ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫലപ്രദമായ സാമ്പത്തിക സഹായത്തിന്റെ അഭാവം, വിവിധ സാമൂഹിക സേവന സംഘടനകളെ ഏകോപിപ്പിക്കാന്‍ കഴിയാതെ വരുന്നത് എന്നിവയാണ് ഇന്ത്യയിലെ ഈ ദുരവസ്ഥയുടെ കാരണമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2005 2006 സാമ്പത്തിക വര്‍ഷത്തില്‍ വൈകല്യമുള്ള ജനവിഭാഗങ്ങളുടെ സഹായത്തിനായി ഇന്ത്യയില്‍ ബജറ്റു തുകയില്‍ 0.5 ശതമാനം മാത്രമാണു മാറ്റിവച്ചത്.

വിവിധ തരത്തിലുള്ള വൈകല്യങ്ങളില്‍ കുഷ്ഠരോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, മാനസിക വൈകല്യങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും. ഇവരെ സഹായിക്കാനും ഇവരുടെ കഴിവുകള്‍ സമൂഹത്തിനു പ്രയോജനപ്പെടുത്താനും കൂടുതല്‍ സഹായം നല്‍കേണ്ടതുണ്ട്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

English summary
A recent World Bank report says that India's Welrare Programmes are are woefully inefficient. According to the report, titled " Social Protection for a Changing India", leakages and exclusion errors are endemic across the country,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X