അവിഹിതബന്ധം: യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി
രാജ്‌കോട്ട്: അവിഹിതബന്ധമില്ലെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ ബലമായി തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഹെതല്‍ വി പനാര(24)എന്ന യുവതിയെയാണ് എണ്ണപരീക്ഷയ്ക്ക് വിധേയയാക്കിയത്.
വിവാഹിതനായ ഒരു യുവാവുമായി ഇവര്‍ക്ക് അവിഹിതബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് പരീക്ഷണം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് രേഖ, ഭര്‍ത്താവ് രമേഷ് മോഹന്‍, ഭര്‍തൃപിതാവ് രമേഷ് ഖോഡ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹെതലിനെ പിന്നീട് ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. രമേഷുമായി ഹെതലിന് ബന്ധമുണ്ടെന്ന് ജൂലി സംശയിച്ചിരുന്നു. ഇവരാണ് ഇത്തരത്തിലൊരു പരീക്ഷ നടത്തി ഹെതല്‍ ശുദ്ധി തെളിയിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഭദപത്രയിലെ ഹെതലിന്റെ വീട്ടിലെത്തിയ ജൂലിയും രമേഷും ഖോഡയും ബലം പ്രയോഗിച്ച് അവിഹിതമില്ലെന്ന് സത്യം ചെയ്തു തെളിയിക്കണമെന്ന ആവശ്യവുമായി ഹെതലിന്റെ കൈ തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു.
ഹെതലിന്റെ കൂടെ തന്നെ രമേഷും ജൂലിയും കൈകള്‍ എണ്ണയില്‍ മുക്കിയിരുന്നു. പക്ഷേ ഇവര്‍ക്കാര്‍ക്കും ഹെതലിനെപ്പോലെ ഗുരുതരമായ പൊള്ളലേറ്റിട്ടില്ല. ഹെതല്‍ പൊലീസില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് മൂന്നുപേരും ഒഴിവില്‍പ്പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications