കൊച്ചി മെട്രോ:പ്രാരംഭപ്രവര്‍ത്തങ്ങള്‍ തുടങ്ങുന്നു

രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ ഷെയ്ഖ് പരീത് ഡിഎംആര്‍സി ജോയിന്റ് ജനറല്‍ മാനെജര്‍ ജോസഫിനു സ്ഥലം കൈമാറി. മണപ്പാട്ടി പറമ്പിലെ 2.08 ഏക്കര്‍ സ്ഥലമാണു കൈമാറിയത്. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ഭൂമി അടുത്തയാഴ്ച കൈമാറും. പതിനെട്ടു മാസം കൊണ്ടു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഏഴു ഘട്ടങ്ങളായാണു പണി പൂര്‍ത്തിയാക്കുക.
പണി ആരംഭിക്കുന്നതോടെ നഗരത്തിലുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ അധ്യക്ഷതയില്‍ ഈ മാസം 18ന് പ്രത്യേക യോഗം ചേരുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ മെട്രോ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂമി കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.












Click it and Unblock the Notifications