Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭവനനിര്‍മ്മാണ തട്ടിപ്പു തടയാന്‍ ബില്‍

ദില്ലി:ഭവനനിര്‍മ്മാതാക്കളുടെ തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ പുതിയ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഭവന-നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.കെ സിങ്ങ് അറിയിച്ചതാണിത്. റിയല്‍ എസ്‌റ്റേറ്റ് റഗുലേഷന്‍ ബില്‍ 2011 എന്നു അറിയപ്പെടുന്ന ബില്ലിന്റെ കരടുരൂപം തയ്യാറായിക്കഴിഞ്ഞു. ബില്‍ ഇപ്പോള്‍ നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്കയച്ചിരിക്കുകയാണ്. അതിനുശേഷം മറ്റുമന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു വിടും. എന്നാല്‍ എന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വീടുകളും ഫ്ളാറ്റുകളും എളുപ്പത്തില്‍ ലഭ്യമാക്കുക, ഡവലപ്പര്‍മാരുടേയും ഇടപാടുകാരുടേയും താത്പര്യം സംരക്ഷിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ ലക്ഷ്യങ്ങള്‍.എന്നാല്‍ വിലനിര്‍ണ്ണയം ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

ബില്‍ നടപ്പാക്കല്‍ അത്ര എളുപ്പമായിരുക്കില്ല എന്നാണു വിലയിരുത്തപ്പെടുന്നത്. ബില്‍ നിര്‍മ്മിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും ഭൂമി സംസ്ഥാനത്തിന്റെ വിഷയമാണ്. രാജ്യത്തു വിലകുറഞ്ഞ വീടുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്നുണ്ട്.എന്നാല്‍ നിര്‍മ്മാണം വേണ്ട രീതിയില്‍ നടക്കുന്നില്ല. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുകയും ഭവനനിര്‍മ്മാണ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്ക് കടിഞ്ഞാണിടുകയുമാണ് ബില്ലിന്റെ ആത്യന്തിക ലക്ഷ്യമെന്ന് എസ്‌കെ സിങ്ങ് അറിയിച്ചു.

എന്നാല്‍ ഈ ബില്‍ നടപ്പായാല്‍ പ്രവര്‍ത്തനചെലവ് 10-15 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സ് ഇന്ത്യ നിയുക്ത പ്ര്‌സിഡന്റ് ശ്രീധര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+