ദില്ലിയില്‍ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു
ദില്ലി: സ്ത്രീപീഡനങ്ങളുടെ നാടായി മാറിയ ദില്ലിയില്‍ നിന്ന് വീണ്ടും നാണക്കേടിന്റെ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആറ് മാസം പ്രായമുള്ള കുഞ്ഞും അഞ്ച് വയസ്സുകാരിയായ ബാലികയും പീഡിപ്പിയ്ക്കപ്പെട്ടതായി പൊലീസ് അറിയിച്ചു.
ദില്ലിയിലെ കബീര്‍ നഗറിലാണ് ആറ് മാസം പ്രായമുള്ള കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസിയായ സോനുവെന്ന പതിനെട്ടുകാരനാണ് ഈ കേസിലെ പ്രതി. തൊട്ടടുത്ത വീട്ടിലെ കുഞ്ഞിനെ സോനു സ്വന്തം വീട്ടില്‍ കൊണ്ടുപോയതി പീഡിപ്പിച്ചുവെന്നാണ് പരാതി. സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദില്ലിയിലെ കട്ജു മാര്‍ഗിലാണ് അഞ്ച് വയസ്സുകാരിയായ ബാലിക പീഡനത്തിനിരയായത്. മധ്യവയസ്‌ക്കനായ കാര്‍ ഡ്രൈവറാണ് ഈ കേസിലെ പ്രതി. പെണ്‍കുട്ടിയെ കാറിനുള്ളില്‍വെച്ച് ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications