കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരെ ഹാക്കര്‍ വിളയാട്ടം

  • By Nisha Bose
Google Oneindia Malayalam News

Rahul Gandhi
ദില്ലി:എല്ലാ ഇന്ത്യന്‍ പൗരന്‍മാരും നിയമത്തിനുമുന്നില്‍ തുല്യരാണെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഹാക്കര്‍മാര്‍ക്കും വലിപ്പച്ചെറുപ്പങ്ങളില്ലെന്നാണ് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ജിക്കാണ് അടുത്തിടെ ഹാക്കര്‍ പണികൊടുത്തത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു ചൂടിലായിരുന്ന സമയത്താണ് ഹാക്കര്‍ പണിപറ്റിച്ചത്. തങ്ങളുടെ കുടുംബ മണ്ഡലങ്ങളായ അമേഠി,റായ്ബറേലി എന്നിവയ്ക്കു വേണ്ടി രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീം നിര്‍മ്മിച്ച സെര്‍വറുകളിലാണ് ഹാക്കര്‍ കയറിപ്പറ്റിയത്. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അമേഠി.നെറ്റ് എന്ന വെബ്‌സെറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതായി കണ്ടെത്തിയത്. വെബ്‌സൈറ്റിന്റെ പേജുകള്‍ തുറക്കുമ്പോള്‍ ഒരു എന്‍ജിനീയറിംഗ് കോളേജിന്റെ വെബ് പേജാണ് ദൃശ്യമാകുന്നത്. ഹാക്കര്‍ ഇമെയില്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ മനസ്സിലാക്കിയെന്നാണ് സൂചന.

എന്തായാലും വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ, ഇനി നിയമമുപയോഗിച്ച് കുറ്റവാളിയെ കുരുക്കാനാണത്രേ രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടു പ്രകാരം ഡല്‍ഹി പോലീസില്‍ കേസു രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് കക്ഷി.

English summary
In April, when the Congress general secretary was in the thick of poll campaigns, hackers broke into two servers created by him for family constituencies in UP. Passwords were illegally accessed and the internet address tweaked to redirect users to an engineering college website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X