Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെയുടെ സൗജന്യ ടിവി പദ്ധതി ജയലളിത റദ്ദാക്കി

Jayalalithaa
ചെന്നൈ: ഡിഎംകെ സര്‍ക്കാരിനെ കഴിഞ്ഞ തവണ അധികാരത്തിലെത്തിയ്ക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച സൗജന്യ കളര്‍ ടിവി പദ്ധതി ജയലളിത സര്‍ക്കാര്‍ റദ്ദാക്കി.

പദ്ധതി പ്രകാരം ഇതിനകം വാങ്ങിയ ഒരു ലക്ഷം കളര്‍ ടിവി സെറ്റുകള്‍ അനാഥാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും മറ്റുമായി നല്‍കുമെന്നും പുതുതായി ഏഴുലക്ഷം ടിവി സെറ്റുകള്‍ വാങ്ങാന്‍ ഡി.എം.കെ സര്‍ക്കാര്‍ നിശ്ചയിച്ച നടപടി റദ്ദാക്കിയതായും മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ പ്രഖ്യാപിച്ചു.

തമിഴകത്തെ എല്ലാ വീടുകള്‍ക്കും കളര്‍ ടിവി നല്‍കുമെന്ന 2006ലെ വാഗ്ദാനം കരുണാനിധി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് പുതിയ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിയത്. ടിവി വിതരണത്തിന്റെ ആറാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ലക്ഷം ടിവി സെറ്റുകള്‍ വിതരണം ചെയ്തു. ഏഴുലക്ഷം ടിവി സെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതാണ് അടിയന്തരമായി റദ്ദാക്കിയത്.

ഡിഎംകെ പ്രഖ്യാപിച്ചിരുന്ന സൗജന്യ പാര്‍പ്പിട പദ്ധതി, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയും ജയലളിത സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+