മെഡി സീറ്റ്: അമൃതക്ക് മാത്രം ഇളവ്?

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളെജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃതയില്‍ ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ലെന്നു വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളെജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ പക്ഷം സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയും. എന്നാല്‍ ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications