Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണ പിള്ളയെ മാത്രമായി മോചിപ്പിക്കാനാവില്ല

Balakrishna Pillai
തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയെ മാത്രം ശിക്ഷയില്‍ ഇളവ് നല്‍കി ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയില്ലെന്ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, 75 വയസ്സു കഴിഞ്ഞ തടവുകാരെ മുഴുവന്‍ മോചിപ്പിക്കാന്‍ താന്‍ മുമ്പു സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിനു പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

പിള്ളയുള്‍പ്പെടെ രോഗബാധിതരും എഴുപത്തിയഞ്ച് കഴിഞ്ഞവരുമായ ഒന്‍പത് തടവുകാര്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ ഒരാളെ മാത്രമായി മോചിപ്പിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാനിടയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് തന്റെ ശിക്ഷാകാലാവധി ഇളവു ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് പിള്ള സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ ജയില്‍ വകുപ്പിന്റെ അഭിപ്രായമറിയുന്നതിനായി കൈമാറി. സര്‍ക്കാരിന്റെ അന്വേഷണത്തിനുള്ള മറുപടിയായാണ് ജയില്‍ എ.ഡി.ജി.പി. വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കിയത്.

ഞായറാഴ്ച പിള്ളയുടെ പരോള്‍ കാലാവധി അവസാനിയ്ക്കും. അന്ന് വീണ്ടും ജയിലില്‍ എത്തണം. അതിനുമുമ്പ് ഒരു തീരുമാനമുണ്ടാകണമെന്നാണ് പിള്ളയുടെ ആവശ്യം. എന്നാല്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തിങ്കളാഴ്ച മാത്രമേ മുഖ്യമന്ത്രിക്ക് ലഭിക്കുകയുള്ളൂ.

മുന്‍കാലങ്ങളില്‍ കാലാവധി കഴിയുംമുമ്പ് മോചിപ്പിച്ചിട്ടുള്ള തടവുകാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ഇതുവരെ ചെയ്തിട്ടില്ല. നേരത്തേ ജയില്‍ മോചിതനാക്കണമെങ്കില്‍ ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്ന് പൂര്‍ത്തിയായിരിക്കണം. പിള്ളയെ പരിഗണിക്കണമെങ്കില്‍ അദ്ദേഹം കുറഞ്ഞത് 121 ദിവസം ജയിലില്‍ കഴിഞ്ഞിരിക്കണം. 52 ദിവസമായി പിള്ള ജയിലിലായിട്ട്. എന്നാല്‍, ഇതില്‍ 42 ദിവസവും പരോളിലായിരുന്നു.

ക്രിമിനല്‍ നടപടി ചട്ടവും ഭരണഘടനാ വ്യവസ്ഥയും ഭേദഗതിചെയ്യാതെ പിള്ളയെ മോചിപ്പിക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+