പരിയാരം തെറ്റുതിരുത്തണമെന്ന് ഡിവൈഎഫ്‌ഐ

ഭരണസമിതിക്കു തെറ്റു പറ്റിയില്ലെന്നാണല്ലോ ചെയര്‍മാന്‍ എം.വി. ജയരാജന്‍ പറയുന്നതെന്ന ചോദ്യത്തിന്, ഡിവൈഎഫ്‌ഐയുടെ നിലപാട് ഇതെന്നായിരുന്നു മറുപടി.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ ഡിവൈഎഫ്‌ഐ എതിര്‍ക്കില്ല.
വിദ്യാഭ്യാസരംഗത്തു സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടത്തിയ പ്രവേശനങ്ങളെക്കുറിച്ചു ധവള പത്രമിറക്കണം.
ഒരു പുരോഗമന യുവജനസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനെന്ന നിലയ്ക്കു വി.വി. രമേശനു ധാര്‍മികത പുലര്‍ത്താനായില്ല. മേശന്റെ സ്വത്തുക്കളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഡി.വൈ.എഫ്.ഐ ഗൗരവമായാണ് കാണുന്നത്. അദ്ദേഹത്തിനെതിരെയുള്ള നടപടി സംഘടന ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും രാജേഷ് പറഞ്ഞു.












Click it and Unblock the Notifications