മന്ത്രി അബ്ദുറബ്ബിന്റെ മകനും സീറ്റ് വേണ്ട

തന്റെ മകന്‍ സീറ്റ് നേടിയതു നേരായ മാര്‍ഗത്തിലാണ്. ധാര്‍മികതയുടെ പേരിലാണ് സീറ്റ് ഉപേക്ഷിക്കുന്നത്. സര്‍ക്കാരിനുള്ള പകുതി സീറ്റ് വിട്ടുകൊടുക്കാത്ത കോളെജില്‍ മന്ത്രിയായ തന്റെ മകന്‍ പഠിക്കുന്നതു ധാര്‍മികതയ്ക്കു യോജിക്കാത്തതിനാലാണ് സീറ്റ് ഉപക്ഷേിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ സമ്മര്‍ദം ഇക്കാര്യത്തിലില്ല, സമ്മര്‍ദത്തിന്റെ കാര്യമില്ലെന്നും ക്രമക്കേടുാേയെന്ന് മുഖ്യമന്ത്രി അന്വേഷിക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ പ്രവേശനത്തിനു മന്ത്രിയെന്ന നിലയിലോ മറ്റെതെങ്കിലും നിലയിലോ അവിഹിതമായി ഇടപെട്ടിട്ടില്ല. റാങ്ക് ലിസ്റ്റ് ആര്‍ക്കും പരിശോധിക്കാമെന്നും അബ്ദുറബ്ബ് പറഞ്ഞു.
നേരത്തെ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി. രമേനും മക്കള്‍ക്ക് ലഭിച്ച മെഡിക്കല്‍ സീറ്റുകള്‍ വേെന്ന് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ മകനും സീറ്റ് വേന്നെു വയ്ക്കുന്നത്.












Click it and Unblock the Notifications