പട്ടാപ്പകല്‍ സ്വര്‍ണക്കൊള്ള; നാല് പേര്‍ പിടിയില്‍
തൃശൂര്‍: നഗരത്തില്‍ വെള്ളിയാഴ്ച പട്ടാപ്പകല്‍ സ്വര്‍ണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടു പേരെ വെള്ളിയാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ എല്ലാവരും തൃശൂര്‍ ജില്ലക്കാരാണ്. ഇവരില്‍ രണ്ടു പേര്‍ മുന്‍പു മറ്റു കേസുകളില്‍ പ്രതികളായവരാണ്.
മോഷണം പോയതില്‍ പകുതിയോളം സ്വര്‍ണം ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തു. കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്ത മറ്റു രണ്ടുപേരെയും സഹായികളായ നാലു പേരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ ചിലര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചനകളുണ്ട്. ഇവരെല്ലാം ഉടന്‍ പിടിയിലാവുമെന്നാണ് അറിയുന്നത്.
ജ്വല്ലറിയിലേക്കു കൊണ്ടുപോയ 230 പവന്‍ ആഭരണങ്ങള്‍ ബൈക്കിലെത്തിയ നാലംഗ സംഘം വെള്ളിയാഴ്ച രാവിലെ പത്തുമണിയോടാണു തട്ടിയെടുത്തത്. വടക്കേ സ്റ്റാന്‍ഡിനു സമീപം വെസ്റ്റ് പാലസ് റോഡില്‍ ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കെ ആയിരുന്നു സംഭവം. സ്വര്‍ണപ്പണിക്കാരനെ മര്‍ദിച്ച് അവശനാക്കിയാണു സംഘം ആഭരണം തട്ടിയെടുത്തത്.












Click it and Unblock the Notifications