ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു
കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയ പാതയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്ന കുമ്പളം പഞ്ചായത്തില്‍ ഉളളവര്‍ക്ക് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പോകുന്നതിന് പോലും ടോള്‍ നല്‍കേണ്ട സ്ഥിതി വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുമ്പളം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വില്ലെജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, പ്രാഥമികാരോഗ്യ കേന്ദ്രം, സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്കു പോകാനും ടോള്‍ നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍.
ദേശീയ പാത 47 നാല് വരി ആക്കിയതിന്റെ ഭാഗമായി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചത്. രാവിലെ ഏഴ് മണി മുതല്‍ അരൂര്‍ ഇടപ്പള്ളി പ്രദേശത്തെ മൂന്നു ബൂത്തുകളില്‍ ടോള്‍ പിരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് റോഡ് കമ്പനിയ്ക്കാണ് ടോള്‍ പിരിക്കാനുള്ള ചുമതല. പരിസര വാസികള്‍ക്ക് ടോള്‍ നിരക്കില്‍ കുറവ് വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications