സര്‍ക്കാരിനെതിരെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍

സര്‍ക്കാര്‍ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാകില്ലെന്നും വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള അധികാരം സുപ്രീം കോടതിയ്ക്ക് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ സര്‍ക്കാരിനവകാശപ്പെട്ട 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനവും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഇത് ബാധകമാണ്. പത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി എഴുപത് സീറ്റുകളാണ് ഇതുവഴി സര്‍ക്കാര്‍ മെറിറ്റ് സീറ്റായി ലഭിയ്ക്കുക.
നിയമപ്രകാരം 50 ശതമാനം മെഡിക്കല്‍ പിജി സീറ്റുകള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ മാനേജ്‌മെന്റുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത തീയതിക്കകം മെറിറ്റ് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാരിനായില്ല. മെറിറ്റ് സീറ്റിലേക്കുള്ള പട്ടിക ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ഈ സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയായിരുന്നു.












Click it and Unblock the Notifications