കാമുകനെയും ഭര്‍ത്താവിനെയും കൊന്നു കുഴിച്ചുമൂടി
വിയന്ന: ഭര്‍ത്താവിനെയും മുന്‍കാമുകനെയും കൊന്നുകുഴിച്ചുമൂടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിയന്നയില്‍ ഐസ്ക്രീം പാര്‍ലര്‍ നടത്തുന്ന 32കാരിയായ സ്പെയിന് സ്വദേശി എസ്റ്റിബാലിസാണ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിച്ചത്. 2008 ലാണ് ജര്‍മന്‍കാരനായ ഭര്‍ത്താവ് ഹോള്ഗറിനെ ഇവര്‍ കൊലപ്പെടുത്തിയത്. 2010 നവംബറില്‍ കാമുകനും വിയന്ന സ്വദേശിയമായ മാന്ഫ്രെഡിനെ ഉറങ്ങുമ്പോള്‍ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ തലയുടെ ഭാഗങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്.
സ്വന്തം ഐസ്ക്രീം പാര്‍ലറിലെ ഭൂഗര്‍ഭ അറകളിലായിരുന്നു ഇരു മൃതദേഹവും ഇവര്‍ മറവു ചെയ്തത്. മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം മുകള്ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ആദ്യം കൊല്ലപ്പെട്ട ഹോള്‍ഗര്‍ കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മാന്‍ഫ്രെഡ് കാണാതായ വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഐസ്ക്രീം പാര്‍ലറിനുള്ളില്‍ നിന്ന് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തായത്. ഇതേ തുടര്‍ന്ന് യുവതി ഒളിവില്‍ പോകുകയും ചെയ്തു.
ഇറ്റലിയിലെ ഉദീനയില് നിന്നാണ് എസ്റ്റിബാലിസിനെ പോലീസ് പിടികൂടിയത്. ഇറ്റലിയില്‍ മറ്റൊരു യുവാവിനൊപ്പം ചുറ്റിക്കറങ്ങുമ്പോഴാണ് എസ്റ്റിബാലിസ് പിടിയിലായത്. യുവതിയെ പിടികൂടാന്‍ ഇന്റര്‍പോളും രംഗത്തിറങ്ങിയിരുന്നു. ഇത് സംബന്ധിച്ച പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട യുവാവ് ഇവരെ തിരിച്ചറിയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. അതേ സമയം എസ്റ്റിബാലിസ് ഒറ്റയ്ക്കാണോ കൊലപാതകങ്ങള്‍ നടത്തിയെതന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷിയ്ക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications