കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലേബുക്ക് വരുന്നു; ടാബ്‌ലറ്റില്‍ പോരു കടുക്കും

  • By Ajith Babu
Google Oneindia Malayalam News

Playbook
മുംബൈ: ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ പോരാട്ടത്തിന്റെ ചൂടുംചൂരും ടാബ് ലറ്റ് വിപണിയിലേക്കും വ്യാപിയ്ക്കുന്നു. ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്റെ ലാബില്‍ നിന്നും പ്ലേബുക്ക് ഇന്ത്യന്‍ വിപണിയിലേക്കെത്തുകയാണ്. ഇന്ത്യയില്‍ ആപ്പിളിന്റെ ഐപാഡും സാസങിന്റെ ഗാലക്‌സി ടാബുമാണ് പ്ലേബുക്കിന്റെ പ്രധാനഎതിരാളികള്‍.

ഏപ്രിലില്‍ വിപണിയിലെത്തിയ പ്ലേബുക്ക് അടുത്തമാസം ഇന്ത്യയ്ക്ക് പുറമെ യുകെ, നെതര്‍ലാന്റ്, ഹോങ്കോങ്, ആസ്‌ത്രേലിയ, യുഎഇ എന്നീ രാജ്യങ്ങളിലും ലോഞ്ച് ചെയ്യുന്നുണ്ട്. എന്നാല്‍ യുഎസിലും കാനഡയിലും ആപ്പിളിന്റെ ഐപാഡ് ഉയര്‍ത്തുന്ന വെല്ലുവിളി പ്ലേബുക്കിനു നേരിടാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രിലില്‍ തന്നെ പുറത്തിറങ്ങിയ ഐപാഡിന്റെ പുത്തന്‍ പതിപ്പ് ആദ്യ വാരം ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ കേവലം 50,000 ടാബ്ലെറ്റ് മാത്രമാണു റിമ്മിനു വില്‍ക്കാനായത്. ആദ്യമാസം വില്‍പ്പന 250,000 യൂണിറ്റ് മാത്രം. യുഎസിലും ക്യാനഡയിലും ഏപ്രിലില്‍ തന്നെ പ്ലേബുക്ക് പുറത്തിറക്കിയിരുന്നു.

ആദ്യ പ്രൊഫഷണല്‍ ഗ്രെയ്ഡ് ടാബ്ലെറ്റ് എന്ന പേരില്‍ പുറത്തിറങ്ങിയ പ്ലേബുക്കില്‍ വെബ് ബ്രൗസിങ്, മള്‍ട്ടി ടാസ്‌കിങ്, എച്ച്ഡി മള്‍ട്ടിമീഡിയ എന്നീ സൗകര്യങ്ങളുണ്ട്. 10ലക്ഷത്തിലധികം ബ്ലാക്കബെറി ഫോണ്‍ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പ്ലേബുക്കിനും ചുവടുറപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി.

സ്മാര്‍ട്ട്‌ഫോണും പ്ലേബുക്കുമായി സിക്രണൈസ് ചെയ്തുപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകും റിം ഇന്ത്യന്‍ വിപണിയില്‍ ഇത് അവതരിപ്പിക്കുക. മൂന്നു മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുക. വില 22000 രൂപ മുതല്‍ 32000 രൂപ വരെ. ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 3ജി, 4ജി നെറ്റ്ര്‍ക്കുകളില്‍ ഉപയോഗിക്കാവുന്ന പ്ലേബുക്കിനു 7 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. 16 ജിബി മുതല്‍ 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയിലാണ് പ്ലേബുക്ക് വിപണിയിലെത്തുക.

English summary
After mobile phones, the competition is hotting up for "tablets" in India with BlackBerry-maker Research in Motion (RIM) all set to launch its PlayBook in the country later this month to face the likes of Apple's iPad and Samsung's Galaxy Tab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X