വിഎസിന്റെ പിബി പ്രവേശനംപാര്‍ട്ടി കോണ്‍ഗ്രസില്‍?

വിഎസിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ വിഎസിന്റെ പിബി പുനപ്രവേശനകാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
അതേസമയം പ്രായാധിക്യംമൂലം വിഎസ് മല്‍സരിക്കുന്നില്ലെന്ന് പ്രചരിപ്പിച്ച സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനിടായായതായും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദന് ഉറച്ചപിന്തുണയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കിയത്.
എന്നാല്‍, സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായില്ലെന്ന് അനുബന്ധ ചര്‍ച്ചയില്‍ സംസാരിച്ച കേന്ദ്ര കമ്മിറ്റിയംഗം എ.എ. ബേബി തിരിച്ചടിച്ചു.












Click it and Unblock the Notifications