ഇന്‍ഫോസിസിന്റെ പേരില്‍ ജോലിതട്ടിപ്പ്

ഇന്‍ഫോസിസ് പേഴ്‌സണല്‍ മാനേജര്‍ ആണെന്ന് പരിചയപ്പെടുത്തിയ അക്കിത്ത് മിത്തല്‍ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പു നടത്തിയത്. തൊഴില്‍ പോര്‍ട്ടല്‍ വഴി എന്‍ജിനീയറിങ് ബിരുദദാരികളുമായു ബന്ധപ്പെടുകയും ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 10000 രൂപ വരെ തട്ടിയെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ഇവര്‍ 100 പേരില്‍ നിന്ന് പണം തട്ടിയതായി തെളിഞ്ഞിട്ടുണ്ട്.
കബളിപ്പിക്കപ്പെട്ട ഏഴു പേര്‍ നിയമന ഉത്തരവുമായി ഇന്‍ഫോസിസില്‍ എത്തി. ജോലി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അക്കിത്ത് ഇ മെയില്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്കയക്കുകയായിരുന്നു. ഇന്‍ഫോസിസിന്റെ വ്യാജലെറ്റര്‍ പാഡും തട്ടിപ്പു സംഘം നിര്‍മ്മിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് അക്കിത്തിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പു സംഘം അഭിമുഖവും നടത്തി. വിദേശത്തുള്ള തൊഴിലന്വേഷികളില്‍ നിന്നും സംഘം പണം തട്ടിയതായി സൂചനയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വിദേശത്തുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തിയത്.
സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് അധികൃതര്‍ ബാംഗ്ലൂര്‍ സൈബര്‍ ക്രൈം പോലീസില്‍ നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications