പെണ്‍ഭ്രൂണങ്ങള്‍ ഓടയില്‍
ബീഡ്: ജനസംഖ്യനിരക്കില്‍ പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യം നിലനില്‍ക്കെ മഹരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒമ്പത് പെണ്‍ ഭ്രൂണങ്ങള്‍ അഴുക്കു ചാലില്‍ നിന്നു കണ്ടെടുത്തു. പ്രദേശവാസികളാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.
ഭ്രൂണഹത്യയ്ക്കു നിരോധനമുള്ള രാജ്യത്താണ് മനസാക്ഷിയെ നടക്കുന്ന സംഭവമുണ്ടായത്. ജൂണ്‍ ഒമ്പതിനും പത്തിനുമാണ് ഒരേ സ്ഥലത്ത് നിന്ന് ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
്മഹാരാഷ്ട്രയിലെ സ്ത്രീപുരുഷ അനുപാതത്തില്‍ വൃത്യാസം കൂടുതലുള്ള ജില്ലയാണ് ബീഡ്. 2001 ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 801 പെണ്‍കുട്ടികള്‍ എന്നതാണ് ഇവിടുത്തെ ശരാശരി അനുപാതം. ആറു വയസില്‍ താഴയുള്ള കുട്ടികളുടെ കണക്കാണിത്. മഹാരാഷ്ട്രയിലെ ശരാശരി
അനുപാതം 1000 പുരുഷന്മാര്‍ക്ക് 883 സ്ത്രീകള്‍ എന്നാണ്. പെണ്‍ ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടു ഭ്രൂണങ്ങളേ ഉള്ളൂവെന്ന് വാദിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.












Click it and Unblock the Notifications