മുംബൈയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു

രണ്ട്ബൈക്കുകളിലായെത്തിയ സംഘം വീട്ടിലേക്ക് പോകുകയായിരുന്ന ജെ.ഡെയെ പുറകില്‍നിന്നാണ് വെടിവെച്ചത്. നാലു വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ഉടന്‍ അടുത്തുള്ള ഹിരാനന്ദാരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. പവായ് ഡി മാര്ട്ടിന് മുമ്പിലുള്ള സ്പെക്ട്ര ബില്‍ഡിങിന് മുമ്പില്‍ വെച്ചാണ് വെടിയേറ്റത്.
അധോലോക സംഘമായിരിക്കും കൊലയ്ക്കു പിന്നില്‍ എന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. മുംബൈയിലെ പത്രപ്രവര്‍ത്തക ലോകത്തെ ഈ സംഭവം ഞെട്ടിച്ചു. 20 വര്‍ഷമായി ജെഡെ മുംബൈയിലെ വിവിധ പത്രങ്ങളില്‍ ക്രൈംറിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മുംബൈ അധോലോകത്തെക്കുറിച്ച് എഴുതുന്ന ഇന്ത്യയിലെ ഏറ്റവും നല്ല റിപ്പോര്‍ട്ടറായാണ് ഡേ കണക്കാക്കപ്പെടുന്നത്. മുമ്പ് ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും അദ്ദേഹം അധോലോകത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്.
അധോലോകത്തിലെ പൊലീസിന്റെ ഒറ്റുകാരെപ്പറ്റിയുള്ള സീറോ ഡയല്: ദ ഡെയിഞ്ചറസ് വേള്‍ഡ് ഒഫ് ഇന്‍ഫോമേഴ്സ്, മുംബയ് അധോലോകത്തെപ്പറ്റിയുള്ള നിഘണ്ടു എന്നു പറയാവുന്ന 'ഖല്ലാസ്' എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം.
അധോലോകത്തിന്റെ ഭീഷണികള്‍ പല തവണ ലഭിച്ചിരുന്നെങ്കിലും ജെ.ഡെ കാര്യമാക്കിയിരുന്നില്ല. ജെ.ഡെയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ എത്രയും പെട്ടെന്ന്കൊണ്ടുവരണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications