കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Jyotirmoy Dey
മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇംഗ്ലീഷ് ടാബ്ലോയിഡായ മിഡ് ഡേയുടെ ക്രൈം എഡിറ്ററുമായിരുന്ന നഗരത്തിലെ ജെഡെ എന്നറിയപ്പെട്ട ജ്യോതിര്‍മയി ഡെ (56) വെടിയേറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പവായിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം അജ്ഞാതരായ നാലുപേരാണ് വെടിവെച്ചത്.

രണ്ട്‌ബൈക്കുകളിലായെത്തിയ സംഘം വീട്ടിലേക്ക് പോകുകയായിരുന്ന ജെ.ഡെയെ പുറകില്‍നിന്നാണ് വെടിവെച്ചത്. നാലു വെടിയുണ്ടകള്‍ ഏറ്റ അദ്ദേഹത്തെ ഉടന്‍ അടുത്തുള്ള ഹിരാനന്ദാരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. പവായ് ഡി മാര്‍ട്ടിന് മുമ്പിലുള്ള സ്‌പെക്ട്ര ബില്‍ഡിങിന് മുമ്പില്‍ വെച്ചാണ് വെടിയേറ്റത്.

അധോലോക സംഘമായിരിക്കും കൊലയ്ക്കു പിന്നില്‍ എന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. മുംബൈയിലെ പത്രപ്രവര്‍ത്തക ലോകത്തെ ഈ സംഭവം ഞെട്ടിച്ചു. 20 വര്‍ഷമായി ജെഡെ മുംബൈയിലെ വിവിധ പത്രങ്ങളില്‍ ക്രൈംറിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

മുംബൈ അധോലോകത്തെക്കുറിച്ച് എഴുതുന്ന ഇന്ത്യയിലെ ഏറ്റവും നല്ല റിപ്പോര്‍ട്ടറായാണ് ഡേ കണക്കാക്കപ്പെടുന്നത്. മുമ്പ് ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും അദ്ദേഹം അധോലോകത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ട്.

അധോലോകത്തിലെ പൊലീസിന്റെ ഒറ്റുകാരെപ്പറ്റിയുള്ള സീറോ ഡയല്‍: ദ ഡെയിഞ്ചറസ് വേള്‍ഡ് ഒഫ് ഇന്‍ഫോമേഴ്‌സ്, മുംബയ് അധോലോകത്തെപ്പറ്റിയുള്ള നിഘണ്ടു എന്നു പറയാവുന്ന 'ഖല്ലാസ്' എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം.

അധോലോകത്തിന്റെ ഭീഷണികള്‍ പല തവണ ലഭിച്ചിരുന്നെങ്കിലും ജെ.ഡെ കാര്യമാക്കിയിരുന്നില്ല. ജെ.ഡെയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ എത്രയും പെട്ടെന്ന്‌കൊണ്ടുവരണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

English summary
A senior investigative journalist working with MiD DAY was today shot in broad daylight by unidentified persons in Mumbai. The victim, Jyotirmoy Dey, was rushed to the Hiranandani hospital where he was declared brought dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X