ബാബ രാംദേവ് നിരാഹാരമവസാനിപ്പിച്ചു

ഞായറാഴ്ച രാവിലെ രാംദേവിനെ സന്ദര്‍ശിച്ച രവിശങ്കര്‍ നിരാഹാരമവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായല്ല താന്‍ സംസാരിക്കുന്നതെന്ന് ശ്രീ ശ്രീ വ്യക്തമാക്കിയിരുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് രാംദേവിനെ സന്ദര്‍ശിച്ചതെന്നും ശ്രീ ശ്രീ വ്യക്തമാക്കിയിരുന്നു.
മുന്‍പ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗത്തും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും നിരാഹാരമവസാനിപ്പിക്കാന്‍ രാംദേവിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായ സമരം തുടരുമെന്ന് രാംദേവിന്റെ അനുയായി ബാലകൃഷ്ണ അറിയിച്ചു.












Click it and Unblock the Notifications