ജഡ്ജിക്കെതിരെ പരാതിയുമായി വനിതാ പോലീസ് ഓഫീസര്‍
ദില്ലി:ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി തന്നെ അപമാനിച്ചുവെന്ന പരാതിയുമായി വനിതാ പോലീസ് ഓഫീസര്‍ ഹൈക്കോടതിയെ സമീപിച്ചു. ഐപിഎസ് ഓഫീസറായ മേഘ്‌ന യാദവാണ് ദില്ലി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
ചെക്ക് മടങ്ങിയ കേസില്‍ വാറണ്ട് അയക്കാതിരിക്കാനായി പ്രതിയില്‍ നിന്ന് ഒരു കോണ്‍സ്റ്റബിള്‍ 200 രുപ കൈക്കുലി വാങ്ങിയെന്ന കേസില്‍ വിശദീകരണം നല്‍കാനായാണ് വനിതാ പോലീസ് ഓഫീസര്‍ കോടതിയിലെത്തിയത്. ഈ കേസില്‍ എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിക്കാതിരുന്ന ജഡ്ജി ഒരു മുതിര്‍ന്ന പോലീസ് ഓഫീസറോട് നേരിട്ട് തന്റെ മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് വിശദീകരണം നല്‍കാനായി വനിതാ പോലീസ് ഓഫീസര്‍ ഹാജരായപ്പോള്‍ ചേംബറിലുണ്ടായിരുന്ന മറ്റുള്ളവരോട് പുറത്തു പോകാന്‍ ജഡ്ജി ആവശ്യപ്പെട്ടു. ഇതിനു ശേഷം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി തന്നെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ അഴിമതിക്കാരാണെന്ന പരാമര്‍ശവും ജഡ്ജി നടത്തിയതായി വനിതാ പോലീസ് ഓഫീസര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയപരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടിയെടുക്കണമെന്നാണ് വനിതാ പോലീസ് ഓഫീസറുടെ ആവശ്യം.












Click it and Unblock the Notifications